കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.
വിദ്യാർത്ഥികളെത്തിയ കാറില്‍ നിന്ന് രാസലഹരി കണ്ടെത്തുകയായിരുന്നു.
എക്‌സൈസിന്റെ വാഹനം കണ്ടപ്പോള്‍ വിദ്യാർത്ഥികള്‍ കാറില്‍ നിന്നിറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി എക്‌സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതേസമയം, കേരള പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാനില്‍ അറസ്റ്റ് 10,000 കടന്നു. 9280 കേസുകളിലായി ആകെ അറസ്റ്റ് 10,015 ആയി. ഇതുവരെ 8289.409 ഗ്രാം എംഡിഎംഎയും 1004.784 കിലോഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.