കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്.

കണ്ണൂർ :ന്യൂമാഹി പുന്നോലില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു.കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും, എതിർദിശയില്‍ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പ്പെട്ടത്.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് രണ്ട് ബസുകളും തമ്മില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. ബസ് തകർന്ന് രൂപംമാറിയതിനെ തുടർന്ന് ഉള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ ഉടൻതന്നെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികാരികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
Previous Post Next Post