കുറ്റിപ്പുറത്തെ 'ചോറും മീനും' ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തില്‍ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.വൈരംകോട് സ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ബില്ലിലെ മീനിന്റെ വിലയെച്ചൊല്ലി ഉണ്ടായ തർക്കമാണ് ഒടുവില്‍ കൈയാങ്കളിയില്‍ കലാശിച്ചത്. തർക്കം പരിഹരിക്കാനും വഴക്ക് തടയാനും ചെന്ന ഹോട്ടല്‍ ജീവനക്കാരെ സംഘം ക്രൂരമായി മർദിച്ചുവെന്നാണ് ഉടമ പോലീസില്‍ നല്‍കിയിരിക്കുന്ന പ്രധാന പരാതി.ആക്രമണത്തില്‍ ജീവനക്കാരുടെ ചുണ്ടിനും താടിയെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.