ഇന്നുമുതല്‍ പെറ്റി പിരിക്കില്ല, എഐ ക്യാമറ പെറ്റിക്ക് അനുമതി നല്‍കില്ല, എഎംവിഐമാര്‍ വണ്ടിയും ഓടിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പിലെ സംഘടനകള്‍.


പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനില്‍ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകള്‍.

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം.

ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച്‌ ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതല്‍ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപില്‍ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.

പത്തനംതിട്ട അടൂരില്‍ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.

Previous Post Next Post