കേരളത്തില്‍ മഴയുടെ തീവ്രത കുറയുന്നു: അതിശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടങ്ങള്‍ വിതച്ച തിമിർത്തു പെയ്ത മഴയ്ക്ക് ശമനമാകുന്നു.ഇന്ന് മുതല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍, വ്യാഴാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
മഴ കുറയുമെങ്കിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വൻതോതില്‍ മരങ്ങള്‍ കടപുഴകി വീഴാനും ജീവഹാനിക്കും കാരണമാകുന്ന ഒരു പ്രധാന സവിശേഷ ദുരന്തമായി ശക്തമായ കാറ്റിനെ മാറ്റിയിട്ടുണ്ട്.മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ കാറ്റുള്ള സമയത്ത് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. കടലില്‍ മോശം കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് നിർദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
Previous Post Next Post