കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി; സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും.

സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലില്‍ കേന്ദ്രസർക്കാർ.ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള സമരം വലിയ നാണക്കേടാവുമെന്നാണ് നിഗമനം.സെപ്റ്റംബർ അഞ്ചിനാണ് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് സിജെപി മാർച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് സിജെപിയുടെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കുള്ള മാർച്ച്‌.

ഇന്ത്യ ഗേറ്റില്‍ നിന്ന് ആരംഭിക്കുന്ന മാർച്ചില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാഗങ്ങളും പങ്കെടുക്കും.സെപ്റ്റംബർ 12, 13 തീയതികളിലായി ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഉപസമ്മേളനങ്ങളള്‍ ക്രമീകരിച്ചിരിക്കുന്നതും ഇതേ ദിവസങ്ങളിലാണ്.

വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ-വ്യവസായ-വ്യാപാര മന്ത്രിമാരുടെ യോഗങ്ങളും ഈ ദിവസം നടക്കും.

നേരെത്തെ, 2020 ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനിടെ നടന്ന സിഎഎ വിരുദ്ധ സമരങ്ങളും, പൊലീസ് അടിച്ചമർത്തലുകളും ആഗോളതലത്തില്‍ വലിയ വിമർശനത്തിന് കാരണമായിരുന്നു.
Previous Post Next Post