യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍.


കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

പോണേക്കര സ്വദേശി കൃഷ്ണന്‍ ഗുരുവായൂരില്‍ ആണ് അറസ്റ്റിലായത്. മത്സ്യ കച്ചവടം നടത്തുന്ന ശിഹാബ് എന്ന യുവാവുമായി ഇയാള്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുവാവിനെ ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഗുരുതരമായി പരിക്കേറ്റ ശിഹാബ് കോമയില്‍ തുടരുകയാണ്. സംഭവത്തില്‍ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.


Previous Post Next Post