മകൻ മാതാപിതാക്കളെ കുത്തികൊലപെടുത്തി. നെടുങ്കണ്ടം എഴുകുംവയല്‍ പാറത്തറയില്‍ ആന്റണിയും (59), ഭാര്യ വത്സമ്മ ( 55) യുമാണ് കൊല്ലപ്പെട്ടത്.
മകന്‍ അജീഷ് (26) പോലിസ് കസ്റ്റഡിയില്‍. അജീഷ് ലഹരിക്കടിമയെന്നാണ് സൂചന. രാത്രി 9.30 ഓടെയാണ് കൊലപാതകം.
അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തിരുന്നു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.