കാലടി വിസി ഡോ. സിസ തോമസിനെതിരായ കയ്യേറ്റത്തിലും ശവമഞ്ചമൊരുക്കിയുള്ള പ്രതിഷേധത്തിലും കടുത്ത ആശങ്ക അറിയിച്ച് ഗവർണ്ണർ.
ലോക്ഭവനില്‍ വൈകിട്ട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ശക്തമായ നടപടിയും ആവശ്യപ്പെട്ടു. സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് സംസ്ഥാനത്തെ വിസിമാരുടെ കൂട്ടായ്മ പ്രതിഷേധക്കുറിപ്പ് ഇറക്കി. വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതികള്‍ക്കെതിരെ ഇതുവരെ കേസ് എടുക്കാത്തതും ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കുറിച്ച് സംഭവം മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും വിസിമാർ വ്യക്തമാക്കി.