ചങ്ങനാശേരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു.


ചങ്ങനാശേരി എസി റോഡില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.

മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ വീട്ടില്‍ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.

Previous Post Next Post