ഡി വൈ എഫ് ഐക്ക് പുതിയ ഭാരവാഹികള്‍; ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റായും, എം വിജിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.


ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം വിജിനിനെയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

അഡ്വ. ആര്‍ രാഹുലാണ് ട്രഷറര്‍.

എസ്‌എഫ്‌ഐ പ്രവര്‍ത്തകയായാണ് ചിന്ത ജെറോം പൊതുജീവിതം ആരംഭിച്ചത്. എസ്‌എഫ്‌ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007-2008 വര്‍ഷം കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. കേരള സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നത്തിനിടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2016 മുതല്‍ 2023 വരെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളത്ത് നടന്ന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Previous Post Next Post