എൻഎസ്‌എസിന് ബദല്‍ വേണം; അധികാരമോഹിയെ താഴെ ഇറക്കണം; രാഷ്ട്രീയമില്ല വെറും നായരായാണ് പറയുന്നതെന്ന് മേജര്‍ രവി.
എന്നാല്‍ ഈ നീക്കത്തിന് എന്റെ രാഷ്ട്രീയവുമായി ബന്ധമില്ല ഞാൻ വെറും ഒരു നായരായാണ് വന്നിരിക്കുന്നതെന്നും മേജർ രവി പറഞ്ഞു.എൻഎസ്‌എസ് സംരക്ഷണ സമിതിയുടെ പേരിലാണ് മേജർ രവി തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്.
ഉപരാഷ്ട്രപതിക്കും സുരേഷ് ഗോപിക്കും സന്ദർശന അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയെ പോലും അവൻ എന്ന് വിളിച്ചു. ഈ അഹംഭാവം നായർ സമുദായത്തിന് ചേർന്നതല്ല.
സമുദായത്തിനു വേണ്ടി നേതൃത്വം ഒന്നും ചെയ്യുന്നില്ല. ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് മന്നത്ത് പത്മനാഭൻ കോളേജ് തുടങ്ങിയത്. എൻഎസ്‌എസ് കോളേജുകളെ നശിപ്പിക്കുന്നു. പെരുന്നയിലെ ആശുപത്രിയും കാടുപിടിച്ച് കിടക്കുന്നു.
സമുദായത്തിന്റെ വില പിടിപ്പുള്ള പല സ്വത്തും വിറ്റു .നിയമത്തിന് നിരക്കാത്തതാണ് ചെയ്യുന്നത്, മേജർ രവി പറഞ്ഞു.