പോലീസ് ജീപ്പ് കണ്ടുള്ള ഓട്ടം പാളി; ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍.

പോലീസ് ജീപ്പ് കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച്‌ ഓടിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയില്‍. വൈപ്പിന്‍ എളങ്ങുന്നപ്പുഴ സ്കൂള്‍മുറ്റം തൈപ്പറമ്പില്‍ ജസ്റ്റിൻ ജോസ് (27) ആണ് ഞാറയ്ക്കല്‍ പോലീസിന്‍റെ പിടിയിലായത്.

യുവാവില്‍നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് എവിടെ നിന്നാണ് ഹാഷിഷ് ഓയില്‍ ലഭിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
Previous Post Next Post