പൊലീസ് കസ്റ്റഡിയിലുള്ള ട്രെയിലറുമായി ഡ്രൈവര്‍ കടന്നു, പിന്നാലെ പോയി പൊലീസ്, തമിഴ്നാട്ടില്‍ നിന്ന് പിടികൂടി..


രണ്ട് പേരുടെ മരണത്തിനിടയാക്കിയ ട്രെയില‍ർ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാഴാഴ്ച. അപകടമുണ്ടായ ഉടൻ ട്രയിലർ വഴിയില്‍ ഉപേക്ഷിച്ച്‌ ഡ്രൈവർ കടന്ന് കളഞ്ഞിരുന്നു.

വണ്ടി ഏറെ പണിപ്പെട്ട് അപകടസ്ഥലത്ത് നിന്ന് പൊലീസ് മാറ്റിയത്. സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനാല്‍ പിടിച്ചെടുത്ത ട്രെയിലർ സീപോർട്ട് എയ‍ർപോർച്ച്‌ റോഡില്‍ ഇട്ടിരിക്കുയായിരുന്നു. ഇതിനിടെ ഡ്രൈവർ ഭുവനേശ്വർ മിശ്ര സ്പെയർ കീയുമായെത്തി ട്രെയിലർ എടുത്തുകൊണ്ടുപോയി. കസ്റ്റഡിയിലുള്ള വാഹനം പോയതറിഞ്ഞ പൊലീസ് സിസിടിവി ഉള്‍പ്പടെ പരിശോധിച്ച്‌ പിന്നാലെ പിടിച്ചു.

ഒടുവില്‍ തമിഴ്നാട്ടിലെ സേലത്ത് നിന്ന് ട്രെയിലർ പിടികൂടി. ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പിടികൂടി. കണ്ടൈനർ ഇറക്കിയ ശേഷം മടങ്ങിയ ട്രെയിലർ തൃക്കാക്കര വച്ചാണ് രണ്ട് പേരെ ഇടിച്ചത്. കേന്ദ്രഭരണപ്രദേശമായ ഡാമാൻ ഡ്യു രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്.

Previous Post Next Post