എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; എല്ലാ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ

എണ്‍പതാമത് സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതക ഉയർത്തും.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം പൂർണമായും ആലപിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്‌പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക. 1721 ഫീല്‍ഡ് ബാറ്ററിയിലെ ഗണ്ണർമാരുടെ 21 ഗണ്‍ സല്യൂട്ട് ചടങ്ങിനൊപ്പം നടക്കും. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകളുടെ പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രസംഗത്തിന്‍റെ അവസാനം എൻസിസി കേഡറ്റുകളും 'മൈ ഭാരത്' വളണ്ടിയർമാരും 'വന്ദേമാതരം' ആലപിക്കും. സർക്കാരിന്റെ നേട്ടങ്ങളും ഭാവിപദ്ധതികളും രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കും. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 5000 വിശിഷ്ടാതിഥികള്‍ക്കാണ് ഇത്തവണ ക്ഷണം. ഏകദേശം 27,000 പേർ ആഘോഷങ്ങളില്‍ പങ്കെടുക്കും. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങളെ കുറിച്ച്‌ സംസാരിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
Previous Post Next Post