സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 640 രൂപ വർദ്ധിച്ച് 1,20,240 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ കൂടി 15,030 രൂപയായി.
ഒരു ഗ്രാം വെള്ളിക്ക് 289 രൂപയാണ് നിലവിലെ നിരക്ക്. വില ഉയർന്നതോടെ ഒരു പവൻ സ്വർണം വാങ്ങുന്ന ഉപഭോക്താക്കള്‍ ആഭരണത്തിന്റെ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെയുള്ള അധിക ചെലവുകള്‍ കൂടി നല്‍കേണ്ടിവരും. അതിനാല്‍ ആഭരണം വാങ്ങുന്നവരുടെ യഥാർഥ ചെലവ് നിലവിലെ സ്വർണവിലയേക്കാള്‍ കൂടുതലായിരിക്കും.
ഓണക്കാലത്ത് മലയാളികളെ ഞെട്ടിച്ചാണ് സ്വർണവില കുത്തനെ വർദ്ധിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6640 രൂപയാണ് സ്വർണത്തിന് കൂടിയത്. രാജ്യാന്തര വിപണിയില്‍ സ്വർണവിലയിലുണ്ടായ കുതിപ്പിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും പ്രകടമായി.