ഓണമെത്തും മുൻപേ റെക്കോര്‍ഡ് മദ്യവില്‍പന; 6 ദിവസത്തെ വിറ്റുവരവ് 512. 11 കോടി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52 കോടി അധികം.


ഓണമെത്തുംമുൻപേ മദ്യവില്‍പനയില്‍ വൻ വ‍ർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്.

കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപ ആയിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 52 കോടിക്ക് അടുത്ത് വ‍ർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പനയാണ് നടന്നത്.

ലഹരിക്കെതിരേ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായതോടെയാണ് മദ്യവില്‍പനയിലെ കുതിപ്പ് എന്നതാണ് ശ്രദ്ധേയം. 18 മുതല്‍ 20 വരെയുള്ള മൂന്നുദിവസംമാത്രം ബൈവ്കോ ഔട്ട് ലെറ്റിലൂടെ വിറ്റത് 232.99 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്ത് ആദ്യ മൂന്നുദിവസത്തെ വില്‍പ്പന 209.89 കോടി രൂപയായിരുന്നിടത്താണ് ഇത്തവണ 23.1 കോടിയുടെ വർധന.

Previous Post Next Post