അക്രമകാരികളായ നായ്ക്കളെ കൊല്ലാം; തെരുവ് നായ്ക്കളുടെ ദയാവധത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം.


തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം.

കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. നായ്ക്കള്‍ക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സര്‍ജന്‍ ആയിരിക്കണമെന്നും കര്‍ശനമാക്കിയിട്ടുണ്ട്.

നായ്ക്കളെ യന്ത്രം ഉപയോഗിച്ച്‌ കൊല്ലാന്‍ പാടില്ല. സോഡിയം പെന്റോ ബാര്‍ബിറ്റല്‍, തയോ പെന്റാല്‍ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാന്‍ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാള്‍ ഐസൊലേഷന്‍ സെല്ലില്‍ പാര്‍പ്പിക്കണം. ആരെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കണം ദയാവധമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. കൂടാതെ, നായ്ക്കളുടെ വിശദ രജിസ്റ്റര്‍ സൂക്ഷിക്കുകയും ക്യാപ്ചര്‍ മാപ് തയ്യാറാക്കുകയും വേണമെന്നും വ്യക്തമാക്കുന്നുണ്ട്.

Previous Post Next Post