സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ച്‌ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; എസ്‌ഐയ്‌ക്കെതിരെ കേസ്.

ഹപാഠിയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്‌ഐക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ടയില്‍ ടെലികമ്യൂണിക്കേഷനില്‍ ജോലി ചെയ്യുന്ന എസ് ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്.
ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ റോബിൻ വിസമ്മതിച്ചു. പീഡന പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
സഹപാഠികളായ ഇവർ അടുത്തിടെയാണ് പരിചയം പുതുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌, സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് യുവതി നല്‍കിയ പരാതി. രണ്ടാഴ്ച മുൻപാണ് വീട്ടമ്മ പരാതി നല്‍കിയത്.
Previous Post Next Post