ഗുരുവായൂരില്‍ സുഖ ക്ഷേത്രദർശനത്തിനായി തുടങ്ങിയ വെർച്വല്‍ ക്യൂ ദർശനം വഴി ആദ്യ രണ്ടു ദിനത്തില്‍ മൂവായിരത്തിലേറെ ഭക്തർ ദർശനം നേടി.4800 ഭക്തർ ഓണ്‍ ലൈൻ വഴി ദർശനം ബുക്ക് ചെയ്തിരുന്നു. പരീക്ഷണടിസ്ഥാനത്തില്‍ ഓഗസ്റ്റ് 4 ചൊവ്വാഴ്‌ച തുടങ്ങിയ വെർച്വല്‍ ക്യൂ വഴിയുള്ള ദർശനത്തിന് ഇന്നെത്തിയത് 1606 ഭക്തരാണ്. 2400 പേർ ബുക്ക് ചെയ്തിരുന്നു. ആദ്യ ദിനത്തില്‍ 1482 ഭക്തർ വെർച്വല്‍ ക്യൂ സൗകര്യം പ്രയോജനപ്പെടുത്തി.മണിക്കൂറില്‍ 300 ഭക്തരെന്ന കണക്കില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ദിവസവും 2400 പേർക്കാണ് വെർച്വല്‍ ക്യൂ ദർശനം. വെർച്വല്‍ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനട ക്യൂ complex ൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വല്‍ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയല്‍ രേഖ തന്നെ കയ്യില്‍ കരുതണം. ഇത് പരിശോധനക്കായി നല്‍കണം.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകീട്ട് നാലു മുതല്‍ അഞ്ചുവരെയുമാണ് ദർശനം. സെപ്റ്റംബറിലെ വെർച്വല്‍ ക്യൂ ദർശനത്തിനായുള്ള ബുക്കിങ്ങ് വൈകാതെ ആരംഭിക്കും.
ബുക്കിങ്ങിന് : https://guruvayurdevaswom.in