മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടര്‍ നാളെ തുറക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്.മന്ത്രി സിടിആർ നിർമല്‍ കുമാർ ചടങ്ങില്‍ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെല്‍കൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്.

സാധാരണ ജൂണ്‍ ഒന്നിനാണ് ഷട്ടർ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്. അതേസമയം സംസ്ഥാനത്തെ വടക്കൻ ജില്ലകളില്‍ അതി തീവ്ര മഴ മുന്നറിയിപ്പ്.നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. അതി തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നല്‍കി.നാളെ 10 ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശം നല്‍കി.


Previous Post Next Post