ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍.


10 ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ 19-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി.

പോത്തന്‍കോട് പേരുത്തല സ്വദേശിയായ അഖില്‍ ആണ് പിടിയിലായത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാന്‍ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തന്റെ വീട്ടിലെത്തിച്ച്‌ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം വീടിനടുത്ത് ഇറക്കിവിട്ട് പ്രതി കടന്നുകളയുകയായിരുന്നു.

സംഭവത്തിനുശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.

പിന്നീട് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനക്കേസിലെ പ്രതി ഇയാളാണെന്ന് വ്യക്തമായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസ് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങളും കണ്ടെടുത്തു. പോത്തന്‍കോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Previous Post Next Post