കുറ്റിപ്പുറത്തെ പ്രശസ്തമായ 'ചോറും മീനും' റെസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ വിലയെച്ചുണ്ടായ തർക്കത്തെത്തുടർന്ന് വൻ സംഘർഷവും കൂട്ടയടിയും.
മീൻ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം.
തർക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.
ജില്ലയ്ക്ക് പുറത്തുനിന്നടക്കം നിരവധി ആളുകള്‍ എത്തിച്ചേരുന്ന സ്ഥാപനമാണ് 'ചോറും മീനും' റെസ്റ്ററന്റ്. സംഭവസമയത്ത് നല്ല തിരക്കായിരുന്നു