KSRTCയുടെ 'പിങ്ക് ബസ്' സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം.

വനിതാ യാത്രക്കാർക്ക് രാത്രികാലങ്ങളില്‍ കൂടുതല്‍ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്‌ആർടിസി നടപ്പിലാക്കുന്ന 'പിങ്ക് ബസ്' സർവീസുകള്‍ക്ക് ഇന്ന് തുടക്കമാകും.സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ വെച്ച്‌ ഉച്ചയ്ക്ക് ഒരു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഐടി ഹബ്ബായ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുക. കിഴക്കേകോട്ടയില്‍ നിന്ന് പുറപ്പെടുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കല്‍ കോളേജ്, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ വഴി കടന്നുപോകും.രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതകള്‍, ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാർ, നൈറ്റ് ഷിഫ്റ്റ് ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗമെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും എന്നിവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ നിന്നുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവില്‍ സർവീസിനായി ഉപയോഗിക്കുന്നത്.
Previous Post Next Post