സ്വര്‍ണ്ണപ്രേമികള്‍ക്ക് ആശ്വാസം ; സ്വര്‍ണവില ഇടിഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട ഇന്നത്തെ കണക്കുകള്‍ പ്രകാരം, ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു.ഇതോടെ വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു.പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനത്തതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണവിലയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ആ രാജ്യാന്തര സാഹചര്യങ്ങളില്‍ മാറ്റമുണ്ടായതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Previous Post Next Post