സംസ്ഥാനത്ത് ചിക്കനും മത്തിക്കും വില കുതിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ബീഫ് വില 500 രൂപയിലെത്തി.മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള മത്തി വില കിലോയ്ക്ക് 400 രൂപ കടന്നപ്പോള്‍ കോഴിയിറച്ചി വില 280 രൂപയെത്തി. കോഴിക്ക് 180 മുതല്‍ 190 രൂപവരെയാണ് വില. വിവിധ ജില്ലകളില്‍ 450 മുതല്‍ 500 രൂപവരെയെത്തി പോത്തിറച്ചി വില. ചിലയിടങ്ങളില്‍ 510 രൂപയാണ് കിലോയ്ക്ക് വില.
ട്രോളിങ് നിരോധവും മത്സ്യലഭ്യതയിലെ കുറവുമാണ് മത്തി ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ വില വർധിക്കാൻ കാരണം. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില വർധിച്ചത് ചിക്കൻ വില ഉയരാൻ കാരണമായി. മീൻ വില ഉയർന്നതോടെ ആളുകള്‍ കൂടുതലായി ചിക്കൻ വാങ്ങാൻ ആരംഭിച്ചതും കോഴിയുടെ ലഭ്യതക്കുറവും വില വർധിക്കാൻ കാരണമായി.