കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്നത്തെ വില എത്തി.
560 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപ ഉയര്‍ന്നു. ഇന്നലെ 1600 രൂപയില്‍ അധികം കൂടിയിരുന്നു. ഈ നില തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണം റെക്കോഡ് മുന്നേറ്റം നടത്തും. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയരുന്നതാണ് മറ്റൊരു ആശങ്ക.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഗ്രാം വില 13500 രൂപയും പവന് 108000 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11095 രൂപയും പവന് 88760 രൂപയുമായി. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയും എന്ന നിരക്കില്‍ തുടരുകയാണ്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയായിരുന്നു. ഇന്ന് ഈ വില മറികടന്നു.