മുന്നറിയിപ്പുമായി സുപ്രീം കോടതി; ദില്ലിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടും


ദില്ലിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ സ്റ്റേഷൻ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് വ്യക്തമാക്കി.

മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് ബാർ അസോസിയേഷൻ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്.

സിജെപി സമരം ശക്തിപ്പെട്ടതോടെയാണ് ദില്ലിയിലെ മെട്രോ സ്റ്റേഷനുകളില്‍ ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയത്. 16 മെട്രോസ്റ്റേഷനുകളാണ് ഇന്നും അടച്ചത്. പരീക്ഷാ ക്രമക്കേടുകളില്‍ ജന്തർ മന്ദറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കള്‍. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. ദില്ലിയില്‍ ഇന്നും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

മെട്രോ സ്റ്റേഷൻ അടച്ചതോടെ മലയാളി വിദ്യാർത്ഥികള്‍ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ 10 മലയാളി വിദ്യാർഥികളാണ് മണ്ഡി ഹൗസ് മെട്രോ സ്റ്റേഷൻ അകത്ത് കുടുങ്ങിയത്. പ്രിൻസിപ്പാള്‍ അടക്കമെത്തി വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു

Previous Post Next Post