എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

മുൻ എല്‍ഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകള്‍ കാരണം സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

മരുന്ന് വിതരണക്കാർക്കും സർജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ കമ്പനികള്‍ക്കും കോടികളാണ് മുൻ സർക്കാർ നല്‍കാതെ പോയത്.

വയനാട് ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഈ പ്രതിസന്ധികളൊന്നും ജനങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളെ ബാധിക്കാത്ത രീതിയിലാണ് മന്ത്രാലയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post