പാലക്കാട് :വില്‍പ്പനക്കായി ഓട്ടോ റിക്ഷയില്‍ സൂക്ഷിച്ചിരുന്ന നാല്‍പത്തി ഏഴര ലിറ്റർ മദ്യം പിടികൂടി.
പ്രതിയായ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ മാട്ടുമ്മല്‍ വീട്ടില്‍ മുഹമ്മദ്കുട്ടി മകൻ താജുദ്ദീനെ (43) പാലക്കാട് എക്സൈസ് സർക്കിള്‍ ഓഫീസിലെ സർക്കിള്‍ ഇൻസ്പെക്ടർ ഷാജി എൻ.കെയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് കേസാക്കി.ഓട്ടോറിക്ഷ കെഎസ്ബിസി ഔട്ട്ലെറ്റിനു നൂറുമീറ്ററോളം അകലെ നിർത്തി പലതവണയായി മദ്യം വാങ്ങി നടന്ന് ഓട്ടോയില്‍ സൂക്ഷിച്ച് വെച്ച് വില്‍പന നടത്തുന്നതാണ് പ്രതിയുടെ രീതി.മദ്യ വില്‍പനയിലൂടെ ലഭിച്ച 1400 രൂപയും മദ്യം സൂക്ഷിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതിയെയും കേസ് റിക്കാർഡുകളും തൊണ്ടിമുതലുകളും പാലക്കാട് എക്സൈസ് റേഞ്ചാഫീസില്‍ തുടർനടപടികള്‍ക്കായി ഹാജരാക്കി.റെയ്ഡില്‍ പ്രിവൻ്റീവ് ഓഫീസർ അരുണ്‍, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രമേഷ്, സിഇഒ അരുണ്‍, സിഇഒ ഡ്രൈവർ കൃഷ്ണകുമാരൻ എന്നിവർ പങ്കെടുത്തു.