സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടെ ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെലങ്കാന മുതല്‍ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടല്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 കി.മിമുതല്‍ 3.1 കി.മി ഉയരത്തില്‍ ഒരു ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങള്‍ക്ക് മുകളിലായി ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നുണ്ട്.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ശക്തി കുറയാൻ സാധ്യത. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ഇന്ന് മുതല്‍ ജൂലൈ 14 വരെയുള്ള തീയതികളില്‍ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ ഇടത്തരം മഴക്ക് സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.