പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇ-സ്‌കൂട്ടര്‍ കത്തിനശിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടു.

പാലക്കാട്‌ :ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറില്‍ നിന്ന് പെട്ടെന്നുണ്ടായ തീപ്പിടുത്തത്തില്‍ നിന്ന് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.കപ്പൂര്‍ മണ്ണാരപറമ്പ് സ്വദേശി മക്യന്റെ വളപ്പില്‍ അബൂബക്കര്‍ മുസ്ലിയാര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് കത്തി നശിച്ചത്.

കൂനംമൂച്ചി മുക്കൂട്ട റോഡില്‍ വെച്ചായിരുന്നു സംഭവം. യാത്രയ്ക്കിടെ സ്‌കൂട്ടറില്‍ നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സ്‌കൂട്ടറില്‍ നിന്ന് എടുത്തുചാടിയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. സ്‌കൂട്ടറില്‍ നിന്ന് യഥാസമയം ചാടിയിറങ്ങിയതിനാല്‍ യാത്രക്കാരന് പൊള്ളലുകളോ മറ്റ് പരുക്കുകളോ ഏല്‍ക്കാതെ രക്ഷപ്പെട്ടു.
Previous Post Next Post