സ്വര്‍ണ്ണ വിലയില്‍ ഇടിവ്.

ആറുദിവസമായി കുതിച്ചുയർന്ന സ്വർണവില ഇന്നലെ വൈകീട്ടും ഇന്നും കുത്തനെ താഴോട്ടിറങ്ങുന്നു. ഇന്ന് പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 13230 രൂപയും പവന് 1,05,840 രൂപയുമാണ് വില.

ഇന്നലെ വൈകീട്ട് ഗ്രാമിന് 100ഉം പവന് 800ഉം കുറഞ്ഞിരുന്നു. 1,07,200 രൂപയായിരുന്നു പവൻ വില.

ഇന്നലെ രാവിലെ വരെ കുതിപ്പിന്റെ പാതയിലായിരുന്നു സ്വർണം. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. 1,08,000 രൂപയായിരുന്നു പവൻ വില. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് രാവിലെ രേഖപ്പെടുത്തിയത്. എന്നാല്‍, വൈകീട്ടോടെ തിരിച്ചിറങ്ങി. ഈ മാസം ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുകയായിരുന്നു.ബുധനാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 210രൂപയും പവന് 1,680രൂപയുമാണ് വർധിച്ചത്. 13,430 ആയിരുന്നു ഗ്രാം വില. പവന് 1,07,440 രൂപയും. ചൊവ്വാഴ്ച ഗ്രാമിന് 70 രൂപ വർധിച്ച്‌ 13,220 രൂപയും പവന് 560 രൂപ കൂടി 1,05,760 രൂപയുമായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 21.01 ഡോളർ ഇടിഞ്ഞു. 4,026.6 ഡോളറാണ് വില. 0.52 ശതമാനമാണ് ഇടിവ്. ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് വില.
Previous Post Next Post