കാസര്‍കോട് ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ വൻ തീപിടിത്തം.

കാസര്‍കോട് ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ വൻ തീപിടിത്തം .പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ പുലർച്ചെയാണ് വൻ തീപിടിത്തം ഉണ്ടായത് .സംഭവസ്ഥലത്തിന് തൊട്ടരികെയും ഫാക്ടറിക്കകത്തുകൂടിയും ഗെയില്‍ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത് വലിയൊരു ദുരന്തത്തിന്റെ ഭീതി പരത്തിയിരുന്നു.രണ്ട് മീറ്റർ ആഴത്തിലാണ് പൈപ്പ് ലൈൻ സ്ഥിതി ചെയ്യുന്നത്. കാസർകോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ പൈപ്പ് ലൈൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമായി
Previous Post Next Post