വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥാലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. രണ്ട് ബസുകള്‍ മണ്ണിനടിയില്‍പ്പെട്ടുവെന്നും വിവരമുണ്ട്.നിരവധി ആളുകള്‍ മണ്ണിടിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. മീനങ്ങാടിയില്‍ നിന്നുള്ള എൻഡിആർഎഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനില്‍കുമാറും അപകടസ്ഥലത്തേയ്ക്ക് തിരിക്കും.മണ്ണ് വലിയതോതില്‍ ഇടിഞ്ഞ് മീനാക്ഷി പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്ന്ന് മേപ്പാടി - ചൂരല്‍മല റോഡില്‍ ഗതാഗത തടസം ഉണ്ടായി.