തുടർച്ചയായി മൂന്നാംദിനവും സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയുമായി.ഇന്നലെയും ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയും, പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയുമായിരുന്നു വില. ശനിയാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു കുറഞ്ഞത്.അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും അമേരിക്കൻ ഫെഡറല്‍ റിസർവിന്റെ വരാനിരിക്കുന്ന പണവായ്പാ നയങ്ങളുമാണ് സ്വർണവിലയെ നിർണയിക്കുന്നത്.
തുടര്‍ച്ചയായി മൂന്നാംദിനവും സ്വര്‍ണവിലയില്‍ ഇടിവ്.
Malayala Shabdam News
0