ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മുക്കം പുല്‍പറമ്പില്‍ വെച്ചാണ് അപകടമുണ്ടായത്.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മണാശ്ശേരി ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അമല്‍ ആണ് മരിച്ചത്.ഓട്ടോയില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. തലയിലൂടെ ലോറി കയറി ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ കുട്ടി മരണപ്പെട്ടു.
ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു, ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; ദാരുണ സംഭവം മുക്കം പുല്‍പറമ്പില്‍ വെച്ച്.
Malayala Shabdam News
0