'വൈദ്യുതി മന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു'; ജൂലായ് 26ന് എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റര്‍.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.ജൂലായ് 26-ന് ഏഴ് മണിക്ക് പ്രതീകാത്മകമായി എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ പ്രാർഥിക്കാമെന്നാണ് വൈദ്യുതിമന്ത്രി പറഞ്ഞതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

പി കെ ശ്രീമതിക്കെതിരായ വ്യാജവാർത്തയില്‍ നിയമപരമായ നടപടി സ്വീകരിക്കാൻ സിപിഐഎം നിർദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മത്സരിച്ച്‌ വ്യാപകമായി പ്രചാരവേല നടത്തുന്നുവെന്നും വ്യാജ വാർത്ത നല്‍കുന്നതിന് യാതൊരു ജാള്യതയുമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിതിൻ രാജിൻ്റെ മരണത്തില്‍ റാമിന്റെ അറസ്റ്റില്‍ പൊലീസ് ഒത്തുകളിച്ച്‌ എന്ന് പറഞ്ഞത് കോടതി. കാപ്പ കേസ് പ്രതിക്ക് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയതും സതീശൻ സർക്കാർ. എസ്‌എഫ്‌ഐ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈവിലങ്ങ് അണിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post