കേരളത്തില്‍ ഇന്ന് സ്വർണ വില ഉയർന്നു..ഇന്നത്തെ സ്വർണ്ണ വില അറിയാം.


കേരളത്തില്‍ സ്വർണം മുകളിലേക്ക്

കേരളത്തില്‍ ഇന്ന് സ്വർണ വില ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. 13,135 രൂപയായിരുന്നു ശനിയാഴ്ച വില. ഇത് 13.150 രൂപയായി. പവൻ വില 120 രൂപ ഉയർന്ന് 1,05,200 രൂപയിലെത്തി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,805 രൂപയും പവന് 86,440 രൂപയുമാണ് വില. ജ്വല്ലറികളില്‍ നിലവില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ആവശ്യക്കാർ ഏറെയാണ്. 1 ലക്ഷത്തിന് താഴെ വിലയ്ക്ക് ഒരു പവൻ കിട്ടുമെന്നതിനാല്‍ ആഭരണപ്രേമികളാണ് കൂടുതലായി 18 കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കുന്നതെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. അതേസമയം 18 കാരറ്റ് ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്.

ഇന്ന് 14 കാരറ്റ് ആഭരണങ്ങള്‍ ഗ്രാമിന് 8,420 രൂപയ്ക്ക് ലഭിക്കും. അതായത് പവന് 67,360 രൂപ. ഏറ്റവും കുറവ് നിരക്കില്‍ സ്വർണം വാങ്ങണമെങ്കില്‍ ഇന്ന് 9 കാരറ്റ് ആഭരണങ്ങളേയും ആശ്രയിക്കാം. പവന് വെറും 43,440 രൂപ മാത്രമാണ് വില. സ്വർണത്തിന് വില ഉയർന്നതോടെ 18,14,9 കാരറ്റ് ആഭരണങ്ങള്‍ ജ്വല്ലറികളില്‍ കൂടുതലായി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. പവൻ വിലയ്ക്ക് പുറമെ 5 ശതമാനം ജിഎസ്ടിയും 3 ശതമാനം പണിക്കൂലിയും ചേർത്താണ് സ്വർണം ലഭിക്കുക.

Previous Post Next Post