ലോകകപ്പ് വിജയാഘോഷത്തിനിടെ മാറിനില്‍ക്കാതെ ട്രംപ്; ഫിഫ വേദിയില്‍ വീണ്ടും യു.എസ് പ്രസിഡന്റിന്റെ അസാധാരണ പെരുമാറ്റം ചര്‍ച്ചയാകുന്നു! സ്പെയിൻ ക്യാപ്റ്റൻ റോഡ്രിക്ക് ട്രോഫി നല്‍കിയ ശേഷം പോഡിയത്തില്‍ തന്നെ നിലയുറപ്പിച്ച്‌ ട്രംപ്; ഒടുവില്‍ ഇടപെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ.

ഫിഫ ലോകകപ്പ് കിരീടധാരണ ചടങ്ങിനിടെ സ്പാനിഷ് ടീമിന്റെ വിജയാഘോഷ വേദിയില്‍ നിന്ന് മാറിനില്‍ക്കാതിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദത്തിലും ചര്‍ച്ചകളിലും നിറയുന്നു.

അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0 ന് തോല്‍പ്പിച്ച്‌ സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായതിന് പിന്നാലെ ന്യൂജേഴ്സിയിലെ സ്റ്റേഡിയത്തില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

എന്നാല്‍ ട്രോഫി കൈമാറിയ ശേഷം ട്രംപ് വേദിയില്‍ നിന്ന് മാറാന്‍ തയ്യാറായില്ല. ട്രോഫിയുമായി സ്പാനിഷ് താരങ്ങള്‍ വിജയാഘോഷം ആരംഭിച്ചപ്പോഴും ട്രംപ് കളിക്കാര്‍ക്കൊപ്പം പോഡിയത്തില്‍ തന്നെ നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോയും മറ്റ് സംഘാടകരും ഇടപെട്ട് സംസാരിക്കുകയും കൈകാട്ടി കാണിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം വേദിയില്‍ നിന്നും വശത്തേക്ക് മാറിയത്.

മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് നേടിയ ഗോളിലാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത് (1-0).

Previous Post Next Post