കുടുംബ വഴക്കിനിടെ ഭാര്യയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഒഡീഷയിലെ ബോലാങ്കിർ ജില്ലയിലാണ് സംഭവം.
ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്. വീട്ടില്‍ ഉണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് യുവാവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സ തേടിയെങ്കിലും മരണപ്പെട്ടു.
ബോളാങ്കിർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിന്മിഭാട്ടി പാദയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. വീട്ടില്‍ ഉണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈല്‍ എടുത്ത് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടക്കി.
വീട്ടിലെത്തിയതിന് പിന്നാലെ യുവാവിൻ്റെ ആരോഗ്യനില വഷയളായതോടെ കുടുംബാംഗങ്ങള്‍ ചേർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച യുവാവിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവാവിൻ്റെ പിതാവ് പൊലീസില്‍ നല്‍കി. മകൻ്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.