നാടിനെ നടുക്കി വൻ അപകടം; ഡിവൈഡറില്‍ ഇടിച്ച്‌ കാറിനു മുകളിലേക്ക് ബസ് മറിഞ്ഞു, യാത്രക്കാരെ പുറത്തെടുത്തത് പിൻഭാഗം പൊളിച്ച്‌, .കുറ്റിപ്പുറം അപകടത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങി


കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഇന്ന് രാവിലെ 10: 30 മണിയോടു കൂടിയാണ് നാടിനെ നടുക്കിയ അപകടം. അപകടത്തില്‍ ബസില്‍ നിന്ന് തെറിച്ചുവീണ ഒരാള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഡിവൈഡറില്‍ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ നടുഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചത്. എങ്കിലും, മറിഞ്ഞ ബസിനിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഇനിയും ഉറപ്പാക്കാനുണ്ട്.

Previous Post Next Post