ബിജെപിക്ക് അടുത്ത ഷോക്ക്! സിജെപിയെ പോലെ അടുത്ത കൂട്ടായ്മ, ലക്ഷ്യം നിതിൻ ഗഡ്കരി; ഇ20 ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്.


കോക്രോച്ച്‌ ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച്‌ പുതിയ സോഷ്യല്‍ മീഡിയ മൂവ്മെന്‍റ്.

ഇ 20 ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഇ 20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കള്‍ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ' എന്നാണ് എക്സ് അക്കൗണ്ടിന്‍റെ ബയോയില്‍ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

എന്നാല്‍, രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോള്‍ (20 ശതമാനം എഥനോള്‍ ചേർത്ത പെട്രോള്‍) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എഥനോള്‍ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്‍റിനെ അറിയിച്ചിരുന്നു. അതേ സമയം 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ പെട്രോളില്‍ കലർത്താൻ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post