നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുകയാണ് ഓരോ വീടുകളിലും.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള വരുടെ കഥയിലൂടെ മഹത്തരമായ ധർമ്മ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്.
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീർക്കണം.രാമായണം പാരായണം ചെയ്യുന്നത് കോടി ജൻമങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യൻ ചെയ്തു കൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.