പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമങ്ങള്‍ നടത്തിയ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) അറസ്റ്റില്‍.
പ്രതിയുടെ അനുജന്‍റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഇയാള്‍ 2025 മെയ് മാസം മുതല്‍ പെണ്‍കുട്ടിക്ക് പതിവായി സന്ദേശങ്ങള്‍ അയക്കുകയും, പ്രണയം നടിച്ച് വശത്താക്കുകയും ആയിരുന്നു. പലതവണ ഇയാള്‍ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവ്വം കൈക്കലാക്കി. 2026 മെയ് മാസത്തില്‍ ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു.
പെണ്‍കുട്ടി സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പെരുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം റാന്നി പെരുമ്പുഴയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.