എന്നെ പ്രാന്തനെന്ന് വിളിച്ച...ആര്യനാട് സ്റ്റേഷനിലെ ഓരോ പോലീസുകാരെയും ഞാൻ കൊല്ലും; ജീവനില്‍ കൊതിയുണ്ടെങ്കില്‍ നീയൊക്കെ രക്ഷപ്പെട്ടോ;ഭീഷണിപ്പെടുത്തലുമായി യൂട്യൂബര്‍; ദേഷ്യം അടക്കി പിടിച്ചെടുത്ത വീഡിയോ പുറത്ത്; സിഐയുടെ തല അടിച്ചുതകര്‍ത്ത സോഷ്യല്‍മീഡിയ സ്റ്റാര്‍ യദു അറസ്റ്റിൽ.


ആര്യനാട് പോലീസ് സ്റ്റേഷനിലെ സർക്കിള്‍ ഇൻസ്പെക്ടറുടെ (സിഐ) തലയ്ക്ക് അടിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പ്രമുഖ സോഷ്യല്‍ മീഡിയ താരം യദുവിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന യദുവിന്റെ സെല്‍ഫി വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമയിലെ കുപ്രസിദ്ധ വില്ലൻ കഥാപാത്രമായ 'ഛോട്ടാ മുംബൈ'യിലെ നടേശന്റെ ശൈലിയിലാണ് യദു പോലീസിനെതിരെ കൊലവിളി നടത്തുന്നത്.

കൊല്ലുമെന്ന് പറഞ്ഞാല്‍ ഈ നടേശൻ കൊന്നിരിക്കും എന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. എന്നെ പ്രാന്തനെന്ന് വിളിച്ച...ആര്യനാട് സ്റ്റേഷനിലെ ഓരോ പോലീസുകാരെയും ഞാൻ കൊല്ലും. ജീവനില്‍ കൊതിയുണ്ടെങ്കില്‍ നീയൊക്കെ രക്ഷപ്പെട്ടോ. എല്ലാത്തിനെയും ഇന്ന് കാണിച്ച്‌ തരാം എന്നാണ് യദു പോലീസിനെതിരെ കൊലവിളി നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള 'യദു' എന്നറിയപ്പെടുന്ന ഈ യൂട്യൂബർ ഇനി അഴിയെണ്ണും. കഴിഞ്ഞ ദിവസമാണ് ആര്യനാട് പോലീസ് സ്റ്റേഷനില്‍ വച്ച്‌ നാടകീയമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ആശുപത്രിയിലെത്തിയ സി.ഐയെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കസേര എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ സി.ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.ഐയുടെ തലയ്ക്ക് ആറോളം തുന്നലുണ്ട്. നിലവില്‍ ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Previous Post Next Post