പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; കാസര്‍കോട് നാളെ സമരം, ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍.


യുഡിഎഫ് സർക്കാർ ഒരു വിഭാഗം കെഎസ്‌ആർടിസി ബസുകളില്‍ ആരംഭിച്ച പ്രിയദർശിനി പദ്ധതി കടുത്ത വരുമാന നഷ്ടം ഉണ്ടാക്കിയതോടെ സർവീസ് നിർത്തിവെക്കാൻ സ്വകാര്യ ബസുകള്‍.

പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകള്‍ എട്ടാം തീയതി ചൊവ്വാഴ്ച സർവീസ് നടത്തില്ല. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

എട്ടാം തീയതി കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ്‌ സർവീസ്‌ നിർത്തിവച്ച്‌ ജില്ലാ കളക്ടറേറ്റ് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന്‌ ഓള്‍ കേരള ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെകെ തോമസ്‌ പറഞ്ഞു.

കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിഡി സതീശനെയും ഗതാഗത മന്ത്രി സി പി ജോണിനെയും കണ്ട് നിവോദനം നല്‍കിയിട്ടും പരിഹാരമായില്ലെന്ന് ചൂണ്ടിക്കാട്ടിലാണ് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്.

Previous Post Next Post