കൊറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.ജൂലൈ പത്തിനാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരെ പിരിച്ചുവിട്ട നടപടി തത്കാലം മരവിപ്പിച്ചുവെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ നല്‍കിയ ഉറപ്പിന് വിപരീതമായ കാര്യമാണ് തൊട്ടടുത്ത ദിവസം നടന്നത്. കൂട്ടപിരിച്ചുവിടലില്‍ തൊഴില്‍ വകുപ്പ് തുടര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ല.
ജൂലൈ ആറിന് ലേബര്‍ കമ്മീഷണര്‍ കമ്പനിയില്‍ എത്തും. വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.