ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും; പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും. ജിന്ദ്-സോനിപത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും.പവർ കാറുകളും അടങ്ങുന്ന ഈ ട്രെയിനിന് 2400 കിലോവാട്ട് ശേഷിയുണ്ട്.

പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച പദ്ധതിയാണിത്. മലിനീകരണമില്ലാത്തതും സ്വയംപര്യാപ്തവുമായ ഒരു ഗതാഗത സംവിധാനമെന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണിത്. പതിവ് ഇന്ധനങ്ങള്‍ ഒഴിവാക്കി ശുദ്ധമായ ഊര്‍ജ്ജം ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ യാത്രയാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നത്.682 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ട്രെയിൻ ദിവസത്തില്‍ രണ്ട് റൗണ്ട് ട്രിപ്പുകള്‍ നടത്തും. ആകെ 356 കിലോമീറ്റർ സഞ്ചരിക്കുന്നതിനായി ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.
Previous Post Next Post