സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ വർദ്ധനവാണ് ഉണ്ടായതെങ്കില്‍ ഇന്ന് ഗ്രാമിന് 210 രൂപയും പവന് 1680 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,440 രൂപയായി. ഒരു ഗ്രാമിന്റെ വില 13,430 രൂപയാണ്.
രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷഭീതി തുടരുന്ന സാഹചര്യത്തില്‍ സ്വർണവിലയില്‍ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.